Advertisement

ചെറുകാറുകൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് കോളടിച്ചു,1.45 ലക്ഷം വരെ വില കുറവ്! GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയുന്നത് ഇങ്ങനെ..

3 hours ago
2 minutes Read

GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെള്ളിയാഴ്ച അറിയിച്ചു.

ഈ ആഴ്ച ആദ്യം ജിഎസ്ടി കൗൺസിൽ വാഹനങ്ങൾ ഉൾപ്പെടെ മിക്ക സാധനങ്ങളുടെയും നികുതി നിരക്കുകൾ കുറച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടിയിൽ അടുത്തിടെ വരുത്തിയ ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് മുംബൈ ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ നിർമ്മാതാവ് അറിയിച്ചു.

പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന സെപ്റ്റംബർ 22 മുതൽ പുതുക്കിയ വിലകൾ ബാധകമാകും. ടാറ്റ ടിയാഗോയ്ക്ക് 75,000 വരെ വിലക്കുറവ് ലഭിക്കുമ്പോൾ, സഫാരിയുടെ വിലയിലാണ് ഏറ്റവും വലിയ കുറവ്. ടാറ്റായുടെ ജനപ്രിയ കാറായ പഞ്ചിന്റെ വിലയിൽ 85000 രൂപ കുറവ് വരും.ടാറ്റ ആൾട്രോസിന്റെ വില ഒരുലക്ഷം രൂപ കുറയും.

അതുപോലെ, കോംപാക്റ്റ് എസ്‌യുവിയായ പഞ്ചിന്റെ വില 85,000 രൂപയും നെക്‌സോണിന്റെ വില 1.55 ലക്ഷം രൂപയും കുറയും. ഇടത്തരം മോഡലായ കർവ്വിനും 65,000 രൂപ വില കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ പ്രീമിയം എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയുടെ വിലയിൽ യഥാക്രമം 1.4 ലക്ഷം രൂപയും 1.45 ലക്ഷം രൂപയും കുറവുണ്ടാകുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

കാർ കമ്പനി വിവരം TATA വിലക്കുറവ് തുക

ടിയാഗോ 75000വരെ

റിഗോർ 80000 വരെ

അൾട്രോസ് 1,10,000 വരെ

പഞ്ച് 85,000 വരെ

നെക്‌സോൺ 1,55,000 വരെ

കർവ് 65000 വരെ

ഹാരിയർ 1,40,000 വരെ

സഫാരി 1,45,000 വരെ

മറ്റ് കമ്പനികളുടെ കാർ വിലയും കുറയും. മാരുതി ഓൾട്ടോയ്ക്ക് 35000 രൂപ കുറയും, വാഗൺ ആറിന് 90,000 രൂപയും കുറയും. മാരുതി സ്വിഫ്റ്റിന് ഒരുലക്ഷവും ഹ്യൂണ്ടായ് നിയോസിന് 51000 രൂപയും കുറയും.

Story Highlights : gst cut impact tata cars get cheaper rate from sep 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top