Advertisement

എൻഡിഎക്ക് 200 ഞങ്ങൾ ഇന്ത്യ മുന്നണിക്ക് 300: അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് ഡി.കെ ശിവകുമാർ

May 18, 2024
Google News 2 minutes Read
Will not backstab or blackmail says DK Shivakumar Karnataka

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി 300 സീറ്റും എൻഡിഎ 200 സീറ്റും നേടുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ മുന്നേറ്റത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ഒന്നിച്ച് ചർച്ച ചെയ്ത് നേതൃത്വത്തെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യുപിഎ അധികാരത്തിലെത്തിയ സമയത്തും സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് പലരും ആഗ്രഹിച്ചത്. ആ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് അന്നത്തെ രാഷ്ട്രപതിക്ക് കത്തും നൽകി. പക്ഷെ സോണിയ ഗാന്ധി അതിന് തയ്യാറാകാതെ സിഖുകാരനും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മൻമോഹൻ സിങിനെ രാജ്യത്തിൻ്റെ രക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രിയാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘BJP ഏജന്റാക്കുന്നത് ഇന്നലെ പാർട്ടിയിൽ ചേർന്ന നേതാക്കൾ; പോരാട്ടം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി’; സ്വാതി മാലിവാൾ

അതേസമയം രാജ്യം ഭരിക്കുന്ന ബിജെപി കള്ളപ്പണത്തിനും കർഷക പ്രശ്നങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും കണക്ക് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വാഗ്ദാനം ചെയ്ത രീതിയിൽ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയായില്ലെന്നും കള്ളപ്പണം തിരിച്ച് കൊണ്ടുവന്നില്ലെന്നും വർഷം 2 കോടി തൊഴിലുകൾ സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറിയ ഉടൻ തന്നെ കർണാടകത്തിൽ കോൺഗ്രസ് സർക്കാർ വാഗ്ദാനം ചെയ്ത അഞ്ച് കാര്യങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽ 2 ഘട്ടമായി 28 ലോക്സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഏപ്രിൽ 26 നും മെയ് 7 നുമായി 14 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. രാഹുൽ ഗാന്ധി കൂടി മത്സരിക്കുന്ന സാഹചര്യത്തിലാണ് യുപിയിൽ പ്രചാരണത്തിന് ഡികെ ശിവകുമാർ എത്തിയത്.

Story Highlights : DK Shivaumar predicts INDI Alliance will win 300 seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here