ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; സംഭവം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍

ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിക്കാണ് ട്രെയിന്‍ ഇവിടെയെത്തിയെന്നാണ് വിവരം. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. മൂന്നാമത്തെ പ്ലാറ്റ് ഫോം വഴിയാണ് ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള എല്ലാ ട്രെയിനുകളും പോകുന്നത്.
റെയില്‍വേ അധികൃതര്‍ സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. സിഗ്നല്‍ നല്‍കിയില്‍ വീഴ്ചയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. ട്രെയിന്‍ വന്ന സമയം തെറ്റായ സിഗ്നല്‍ ലോക്കോ പൈലറ്റിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ഡ്യൂട്ടിക്കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ഇറങ്ങ്‌പോവുകയും ചെയ്തു.
ഇനി ട്രെയിന്‍ മാറ്റണമെങ്കില്‍ മംഗലപുരത്ത് നിന്ന് മറ്റൊരു ലോക്കോ പൈലറ്റ് എത്തണം. ഉടന്‍ മംഗലപുരത്ത് നിന്ന് ലോക്കോ പൈലറ്റ് എത്തുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. ഒന്നാം പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടതോടെ ട്രെയിന്‍ കയറാനെത്തിയ യാത്രക്കാരും വലഞ്ഞിരിക്കുകയാണ്.
Story Highlights : Goods train stopped on the wrong track at kanhangad railway station and the loco pilot left
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here