Advertisement

രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴമൂലം വൈകുന്നു

May 19, 2024
2 minutes Read

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴമൂലം വൈകുന്നു. മത്സരത്തിന് തൊട്ടു മുമ്പ് ചെറിയ ചാറ്റല്‍ മഴ പെയ്തോതടെ ടോസ് പോലും ഇതുവരെ നടന്നില്ല. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിന് നടക്കേണ്ട മത്സരം വൈകുന്നു.

ഇന്നത്തെ മത്സരം ഉപേക്ഷിച്ച് പോയിന്‍റ് പങ്കിട്ടാല്‍ രാജസ്ഥാനും ഹൈദരാബാദിനും 17 പോയിന്‍റ് വീതമാകും. നെറ്റ് റണ്‍റേറ്റാകും രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുക. നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ ഹൈദരാബാദാണ് (+0.414) രാജസ്ഥാനെക്കാള്‍(+0.273) ഏറെ മുന്നിലുള്ളത്.

19 പോയിന്‍റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ച കൊല്‍ക്കത്തക്ക് ഇന്നത്തെ മത്സരംഫലം പ്രസക്തമല്ല. ക്വാളിഫയറും ആദ്യ എലിമിനേറ്റര്‍ പോരാട്ടവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും രണ്ടാം എലമിനേറ്ററും ഫൈനലും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയതതിലുമാണ് നടക്കുക. 21നാണ് ആദ്യ ക്വാളിഫയര്‍. 22ന് ആദ്യ എലിമിനേറ്ററും 24ന് രണ്ടാം ക്വാളിഫയറും 26ന് ഫൈനലും നടക്കും.

മറ്റൊരു മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ രാജസ്ഥാന്‍ റോയല്‍സിന് സംബന്ധിച്ച് ഇന്നത്തെ മത്സരഫലം അതിനിര്‍ണായകമാണ്. കൊല്‍ക്കത്തക്കെതിരെ ഇന്ന് ജയിച്ചാല്‍ 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാനാവും.

Story Highlights : IPL 2024 Rajasthan Royals -Kolkata Knight Riders toss delay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top