Advertisement

‘എനിക്കൊപ്പം വിശ്വാസികളുണ്ട്, സഭയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല’; ഞായറാഴ്ച കുർബാനയ്ക്കിടെ വികാരദിനനായി മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

May 19, 2024
3 minutes Read
Knanaya Jacobite Metropolitan Kuriakose Mor Severios cries during holy mass

ക്‌നാനായ സഭയിലെ തർക്കങ്ങൾക്കും നടപടിക്കും പിന്നാലെ ഞായറാഴ്ച കുർബാനയ്ക്കിടെ വികാരദിനനായി മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്. തനിക്കൊപ്പം വിശ്വാസികൾ ഉണ്ടെന്നും, സഭയ്ക്ക് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും കുര്യാക്കോസ് മാർ സവേറിയോസ് പറഞ്ഞു. സഭാ ഭരണഘടനയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മെത്രാപ്പോലീത്ത മാധ്യമങ്ങളോട് വ്യക്തമാക്കി. ( Knanaya Jacobite Metropolitan Kuriakose Mor Severios cries during holy mass )

ഓർത്തഡോക്‌സ് വൈദികർക്ക് ക്‌നാനായ പള്ളിയിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കി എന്ന് ചൂണ്ടിക്കാട്ടി യാക്കോബായ സഭ അധിപൻ പത്രിയാർക്കീസ് ബാവ കഴിഞ്ഞദിവസം മെത്രാപുലീത്ത മാർ കുര്യാക്കോസ് സേവേറിയോസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്ന് നടപടിക്ക് സ്റ്റേ വാങ്ങിയതിനു ശേഷം ഇന്ന് റാന്നി ക്‌നാനായ വലിയ പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനിടെ മെത്രാപ്പോലീത്ത വികാരാധീനനായത്.

മുദ്രാവാക്യം വിളികളോടെയാണ് മെത്രാപ്പോലീത്ത അനുകൂലികൾ മാർ സേവേറിയോസിനെ വലിയ പള്ളിയിൽ നിന്ന് യാത്രയാക്കിയത്. പത്രിയാർക്കീസ് ബാവയ്ക്ക് ക്‌നാനായ യാക്കോബായ സഭയിൽ ആത്മീയ അധികാരം മാത്രം നൽകുന്ന തരത്തിൽ ഭരണഘടന ഭേദഗതി നടത്താൻ മെത്രാപ്പോലീത്ത വിഭാഗം ഒരുങ്ങുകയാണ്. വിഷയം ചർച്ചചെയ്യാൻ 21ന് യോഗം വിളിച്ചിട്ടുണ്ട്.

Story Highlights : Knanaya Jacobite Metropolitan Kuriakose Mor Severios cries during holy mass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top