Advertisement

സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ് സിപിഐഎം പ്രവര്‍ത്തകന്‍; ഒരാള്‍ക്ക് പരുക്ക്

May 20, 2024
Google News 3 minutes Read
CPIM worker throws explosives at CPIM local leaders Kasargod

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. സിപിഐഎം പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് ആണ് സ്‌ഫോടക വസ്തു എറിഞ്ഞത്. (CPIM worker throws explosives at CPIM local leaders Kasargod)

രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. സമീര്‍ എന്നയാളുടെ വീട്ടില്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയതായിരുന്നു സിപിഐഎം ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, അരുണ്‍ എന്നിവര്‍. ഇവര്‍ക്കുനേരെയാണ് രതീഷ് സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി നേതൃത്വവുമായുള്ള ചില തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സമീറിന്റെ അയല്‍വാസിയായ ആമിന എന്ന സ്ത്രീയ്ക്കാണ് പരുക്കേറ്റത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മുന്‍പ് കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ ആളാണ് രതീഷ്. 2003ല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന ദാമോദരന്‍ വധ കേസില്‍ ഇയാള്‍ പ്രതിയാണ്.

Story Highlights : CPIM worker throws explosives at CPIM local leaders Kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here