ലോക് സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുത്ത് 49 ലോക്സഭാ മണ്ഡലങ്ങളിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 49 ലോക്സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലത്തിലെ ജനവിധി ഇന്ന് നടക്കും. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും.
ബിഹാർ (5), ജമ്മു ആൻഡ് കശ്മീർ (1), ലഡാക്ക് (1), ജാർഖണ്ഡ് (4), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തർ പ്രദേശ് (14), പശ്ചിമ ബംഗാൾ (7) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെയ് ഏഴിന് 96 മണ്ഡലങ്ങളിൽ നടന്ന നാലാം ഘട്ട വോട്ടെടുപ്പിൽ 69.16 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.
Read Also: ജിഷ കേസ്; അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാർ അപേക്ഷയില്‍ വിധി ഇന്ന്
8.95 കോടിയിലധികം വോട്ടർമാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്. 94,732 പോളിങ് സ്‌റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 19, 26, മെയ് ഏഴ്, 13 എന്നീ തീയ്യതികളിലാണ് നാല് ഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് രണ്ടിനും ജൂൺ ഒന്നിനുമാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Story Highlights : Lok Sabha Elections 2024 Phase 5 Voting set to begin on 49 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here