മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽകഴിയുന്ന അഞ്ജനയ്ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്; ധനസഹായം കൈമാറി

എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അഞ്ജന ചന്ദ്രന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. പ്രതിദിന ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം ലുലു ഗ്രൂപ്പ് കൈമാറി. കുടുംബത്തിന്റെ ദുരവസ്ഥ ട്വന്റിഫോർ വാർത്തയാക്കിയതിന് പിന്നാലെയാണ് ഇടപെടൽ
മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് 28 വയസുകാരി അഞ്ജന ചന്ദ്രൻ. പ്രതിദിന ചികിത്സയ്ക്ക് ഒരു ലക്ഷത്തിലധികം രൂപയാണ് അഞ്ജനക്ക് ചിലവാകുന്നത്. പിന്നാലെയാണ് ലുലു ഗ്രൂപ്പ് ഇൻറർനാഷണലിന്റെ ഇടപെടൽ. അഞ്ജനയ്ക്ക് ചികിത്സയ്ക്കായി ധനസഹായം ലുലു ഗ്രൂപ്പ് പ്രതിനിധികൾ കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ യൂസഫലിയുടെ നിർദേശപ്രകാരമാണ് സഹായധനം കൈമാറിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഞ്ജന. ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അഞ്ജനയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി ഉണ്ട്.
Story Highlights : Lulu Group with help with financial assistance for Anjana who is in critical condition due to jaundice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here