Advertisement

‘കോൺഗ്രസിനെ കേഡർ സംവിധാനത്തിൽ ആക്കും; ഒൻപതര വയസുമുതൽ CPIM ലക്ഷ്യമിടുന്നു’: കെ സുധാകരൻ

May 22, 2024
Google News 3 minutes Read

കോൺഗ്രസിനെ കേഡർ സംവിധാനത്തിൽ ആക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്ത് തുടരാൻ വിലപേശൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് കേഡർ ആകുവാൻ സ്വാഭാവികമായ സാവകാശം വേണം എന്ന് ട്വന്റിഫോറിനോട് പറഞ്ഞു.

ഒൻപതര വയസുമുതൽ സി.പി.ഐ.എം തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും കെ സുധാകരൻ. കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ലെന്നായിരുന്നു ഇപി ജയരാജൻ വധശ്രമകേസിൽ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള പ്രതികരണം. ഒരു സിപിഐഎം നേതാവിനേയും കൊല്ലാൻ ശ്രമിച്ചിട്ടില്ല. ജയരാജന്മാരോട് ഉള്ളത് രാഷ്ട്രിയ വിരോധം മാത്രമെന്നും. താൻ ആരെയും ഇതുവരെ കൊന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കേസിൽ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. കോടതിവിധി സത്യാവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് സുധാകരൻ പറഞ്ഞു. കോൺ‌​ഗ്രസ് അക്രമത്തിന്റെ വാക്താക്കളല്ലെന്ന് സുധാകരൻ വ്യക്തമാക്കി. കെ.പി.സി.സി അദ്ധ്യക്ഷൻ എന്ന നിലയിൽ തന്റെത് മികച്ച പ്രവർത്തനം ആണെന്നും കെ സുധാകരൻ പറഞ്ഞു.

ബിജെപിയിലേക്ക് പോകുമെന്ന ആരോപണങ്ങൾ ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു. മനസിന് ബാലൻസില്ലാത്തവരാണ് ഇങ്ങനെ പറയുന്നതെന്ന് സുധാകരൻ പറയുന്നു. കുട്ടിക്കാലം മുതലേ ബിജെപി ശത്രുവാണെന്നും തനിക്കെതിരെ ഒരു ആരോപണങ്ങളും ഉന്നയിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ബിജെപിയിൽ പോകുമെന്ന് പറയുന്നതെന്ന് സുധാകരൻ പറയുന്നു.

Story Highlights : Congress will be made into a cadre system says K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here