പി.എം. നജീബ് മെമ്മോറിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് ദമ്മാമിലെ OICC കോഴിക്കോട് ജില്ലാ കമ്മിറ്റി

പി.എം. നജീബ് മെമ്മോറിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് ദമ്മാമിലെ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി. രാഷ്ട്രീയ മേഖലയിൽ നിന്നും ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, വിദ്യാഭ്യാസ മേഖലയിൽ നിന്നും ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ കഴിഞ്ഞ 26 വർഷമായി അധ്യാപന സേവനമനുഷഠിക്കുന്ന തൃശൂർ സ്വദേശിനി ഗായത്രി ദേവി ഉദയൻ, 16 വർഷമായി ഇതേ സ്‌കൂളിൽ തന്നെ അധ്യാപികയായ കോഴിക്കോട് സ്വദേശിനി ഗീത മധുസൂദനൻ എന്നിവരെയും, ജീവകാരുണ്യ വിഭാഗത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ നാരി ശക്തി പുരസ്കാര ജേതാവ് മഞ്ജു മണിക്കുട്ടനെയും കായിക മേഖലയിൽ നിന്നും പ്രശസ്ത ഫുട്ബോളർ മലപ്പുറം സ്വദേശി സാദിഖിനെയും ജേതാക്കളായി പ്രഖ്യാപിച്ചു.
ഒ ഐ സി സിറീജണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംസ് കൊല്ലം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ ,നാഷണൽ കമ്മിറ്റി മെമ്പർ റഫീഖ് കൂട്ടിലങ്ങാടി ,കോഴിക്കോട് ജില്ലാ പ്രസിഡൻറ്റ് അസ്‌ലം ഫറോക്ക് ,ജനറൽ സെക്രട്ടറിമാരായ ഷാരി ജോൺ, സലിം ഒളവണ്ണ, ട്രഷറർ മധുസൂദനൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മെയ് 31 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യസ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ജേതാക്കൾക്കുള്ള അവാർഡുകൾ സമ്മാനിക്കുമെന്ന് അസ്‌ലം ഫറോക്, ഷാരി ജോൺ, സലീം ഓളവണ്ണ ഷംസു കൊല്ലം, സക്കീർ പറമ്പിൽ, ട്രഷറർ മധുസൂദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Story Highlights : Dammam OICC Kozhikode District Committee announced PM Najib Memorial Award Winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here