ബംഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ

ഇന്ത്യയിൽ നിന്ന് കാണാതായ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനറിനെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തതായി ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ പറഞ്ഞു. കൊൽക്കത്തയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയോട് അസദുസ്സമാൻ ഖാൻ പ്രതികരിച്ചു.
കൊലയാളികളിൽ ഉൾപ്പെട്ടവരെല്ലാം ബംഗ്ലാദേശികളാണെന്നും ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു അൻവാറുൾ അസിമിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു. മെയ് 12നാണ് അൻവാറുൾ അസിം ഇന്ത്യയിലേക്കെത്തിയത്.
വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. എന്നാൽ മെയ് 18 മുതൽ അദ്ദേഹത്തെ കാണായിരുന്നു. തുടർന്ന് കൊൽക്കത്ത ബാരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലൊണ് അദ്ദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Story Highlights : Missing Bangladesh MP found dead in Kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here