Advertisement

ഖത്തറിൽ ട്രാഫിക് പിഴകളിൽ ഇളവ്; മൂന്ന് വർഷത്തിനുള്ളിൽ ചുമത്തപ്പെട്ട പിഴകളും ഇളവിൽ ഉൾപെടും

May 22, 2024
Google News 2 minutes Read

ഖത്തറിൽ ട്രാഫിക് പിഴകളിൽ ജൂൺ ഒന്ന് മുതൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഇളവിൽ ഉൾപ്പെടുമെന്നും ഗതാഗത മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം,ഖത്തറിൽ നിന്നും മറ്റുരാജ്യങ്ങളിലേക്ക് റോഡ് വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് അനുമതി നേടിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നിബന്ധനകൾ :

  • വാഹനത്തിന് അടച്ചു തീർപ്പാക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടാകരുത്.
  • വാഹനത്തിൻറെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം.
  • പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻറെ ഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കണം.

എക്സിറ്റ് പെര്മിറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട വാഹനങ്ങൾ :

  • ജിസിസി രാജ്യങ്ങൾ ലക്ഷ്യസ്ഥാനമായി (എത്തുന്ന സ്ഥലം) ഉള്ള വാഹനങ്ങൾ- (അവയ്ക്ക് യാതൊരു ഗതാഗത ലംഘനങ്ങളും ഉണ്ടായിരിക്കരുത്, കൂടാതെ ഡ്രൈവർ വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ഉള്ളയാളോ ആയിരിക്കണം).
  • ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ.

Story Highlights : Qatar announced a 50 percent reduction in traffic fines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here