സാബിത്ത് നാസർ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ; ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി

കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.
അവയവം സ്വീകരിക്കാനുള്ളവരെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണ്.30 മുതൽ 40 ലക്ഷം രൂപ വരെയുള്ള പാക്കേജ് പറഞ്ഞു ഉറപ്പിക്കും. ശേഷം ഇറാനിലേക്ക് കൊണ്ടുപോകുന്നതാണ് രീതി. ക്രിപ്റ്റോ കറൻസി വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാബിത്ത് കേവലം ഇടനിലക്കാരനല്ല മുഖ്യമസൂത്രധാരനാണെന്ന് നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ബംഗളൂരു ഹൈദരാബാദ് നഗരങ്ങൾക്ക് പുറമേ ഡൽഹിയിൽ നിന്നും ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. സാബിത്തിന്റെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാജ്യം വ്യാപകമായി അന്വേഷണം വേണ്ട കേസ് ആയതിനാൽ കേന്ദ്ര ഏജൻസികൾ എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.
Story Highlights : Sabit Nasser is the mastermind of the Organ Trafficking Gang kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here