Advertisement

കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖരൻ; ട്രോളുമായി വി.ശിവൻകുട്ടിയും ആര്യാ രാജേന്ദ്രനും

May 23, 2024
5 minutes Read

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രളയം എന്ന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനടക്കം അക്കൂട്ടത്തിലുണ്ട്.

‘ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…
തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!’- എന്നാണ് വി ശിവൻകുട്ടിടെ പരിഹാസം.

‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ…’എന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പരിഹാസം.

രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്.
പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Saddened to hear about the tragic loss of lives due to torrential rains in Kerala.
My condolences to the bereaved families. Hoping for a speedy recovery of those injured.

തന്റെ ഫേസ്ബുക് പോസ്റ്റിൽ ഇംഗ്ലീഷിൽ ‘rain’ എന്ന് ശരിയായി എഴുതിയെങ്കിലും മലയാളത്തിൽ എഴുതിയപ്പോൾ പ്രളയം എന്നാവുകയായിരുന്നു.

Story Highlights : V. Sivankutty and Arya Rajendran troll Rajeev chandrasekhar FB post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top