Advertisement

ചരിത്ര സംഗമത്തിനുശേഷം ഫ്ളവേഴ്‌സും ട്വന്റിഫോറും വീണ്ടുമൊരുക്കുന്നു ‘പ്രേക്ഷകരുടെ ജില്ലാ സമ്മേളനം’: ആദ്യ വേദിയാകാൻ ഒരുങ്ങി മലപ്പുറം

June 16, 2024
2 minutes Read

ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ട്വന്റിഫോറും പ്രേക്ഷകരും. പ്രേക്ഷക ലക്ഷങ്ങളാൽ വൻവിജയം തീർത്ത ട്വന്റിഫോർ പ്രേക്ഷകരുടെ സംസ്ഥാനസമ്മേളനത്തിന് ശേഷം കേരളത്തിന്റെ ഓരോ ജില്ലകളിലും നടക്കുന്നു ട്വന്റിഫോർ പ്രേക്ഷകരുടെ ജില്ലാ സമ്മേളനം ആരംഭിക്കാനൊരുങ്ങുന്നു. ആദ്യവേദിയാകാൻ ഒരുങ്ങി മലപ്പുറം ജില്ല. ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ ജില്ലാ സമ്മേളനം ജൂൺ 23(ഞായറാഴ്ച) തിരൂർ ബിയൻകോ കാസിൽ ഓഡിറ്റോറിയത്തിൽ നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മലപ്പുറം ജില്ലയിലെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾ ആദരവിന്റെ ഭാഗമാകാൻ നിങ്ങളുടെ വിരങ്ങൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.

പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും ഫ്‌ളവേഴ്‌സ് ജനപ്രിയതാരങ്ങളും പരിപാടിയിൽ അണിനിരക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഇനിയും ആഗ്രഹമുള്ളവർക്ക് ജൂൺ 22 വരെ പേര് രജിസ്റ്റർ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. രാവിലെ എട്ടുമണിമുതൽ 10 .00 മണിവരെ ഈ നമ്പറിൽ ബന്ധപ്പെടാം. അതോടൊപ്പം, ട്വന്റിഫോർ കണക്ടിന്റെ മെയിൽ ഐഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം. ലോക ടെലിവിഷൻ ചരിത്രത്തിൽതന്നെ ആദ്യമായി അടയാളപ്പെടുത്തുന്ന ആ ശുഭമുഹൂർത്തത്തിൽ നിങ്ങൾക്കും ഭാഗമാകാം. അതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 8111991602, 8111991260

Email ID: 24connect@twentyfournews.com

Story Highlights : Malappuram is set for 24 prekshakarude jilla sammelanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top