Advertisement

കോണ്‍ഗ്രസ് മരിച്ചു, ഈ പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യയില്‍ എവിടെയുമില്ലെന്ന് ഖര്‍ഗെ പറഞ്ഞോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

May 24, 2024
3 minutes Read
Did Mallikarjun Kharge Say 'Congress Is Finished'? Fact Check

ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കോണ്‍ഗ്രസ് മരിച്ചെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞെന്ന തരത്തില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് തീര്‍ന്നെന്നും ഈ പാര്‍ട്ടിയെ ഇനി എങ്ങും കാണാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് മരിച്ചുകഴിഞ്ഞെന്നും ഖര്‍ഗെ പറഞ്ഞെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ പരിശോധിക്കാം. (Did Mallikarjun Kharge Say ‘Congress Is Finished’? Fact Check)

വിഡിയോ പ്രചരിപ്പിക്കുന്നവരുടെ വാദങ്ങള്‍ പരിശോധിക്കാം. തെരഞ്ഞെടുപ്പ് റാലിയിലേതെന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ആദ്യം പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. മെയ് 4ല്‍ അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നിന്നുള്ള ഒരു ചെറുശകലമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് മരിച്ചെന്നും കോണ്‍ഗ്രസ് രാജ്യത്ത് ഒരിടത്തും ഇപ്പോള്‍ കാണാനില്ലെന്നും ഈ പാര്‍ട്ടി തീര്‍ന്നുപോയെന്നും ചിലര്‍ പറയുന്നുവെന്ന് ഖര്‍ഗെ പറയുന്ന ഭാഗമാണ് എഡിറ്റ് ചെയ്ത് തെറ്റായ തലക്കെട്ടില്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് മരിച്ചിട്ടില്ലെന്നും ഇത് മഹാത്മജിയുടെ മണ്ണാണെന്നും അദ്ദേഹത്തിന്റെ തത്വചിന്തകളാണ് പിന്തുടരുന്നതെന്നുമാണ് ഖര്‍ഗെ ഈ പ്രസംഗത്തില്‍ പറയുന്നത്. അതിനാല്‍ തന്നെ ഖര്‍ഗെയുടെ പേരിലുള്ള ഈ പ്രചാരണം വ്യാജമാണ്.

Story Highlights : Did Mallikarjun Kharge Say ‘Congress Is Finished’? Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top