ബോള്‍ട്ടും ആവേശ്ഖാനും ശര്‍മ്മയും എറിഞ്ഞിട്ടു; ഹൈദരാബാദിനെതിരെ രാജസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ രാജസ്ഥാന് ജയിക്കാന്‍ 176 റണ്‍സ് വിജയലക്ഷ്യം. പതിവുപോലെ ഹൈദരാബാദിന്റെ കരുത്തുറ്റ നിരയെ രാജസ്ഥാന് എറിഞ്ഞിട്ടു. പവര്‍ ഹിറ്റര്‍മാരായ അഭിഷേക് ശര്‍മ്മയും (5 ബോളില്‍ 12) രാഹുല്‍ ത്രിപാഠിയും (15 ബോളില്‍ 37) നേരത്തെ മടങ്ങി. രണ്ടുപേരുടെയും വിക്കറ്റ് ട്രെന്റ് ബോള്‍ട്ടിനാണ്. എയ്ഡന്‍ മക്രത്തിന്റെയടക്കം ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി ബോളിങ്ങില്‍ മിന്നിയപ്പോള്‍ മൂന്ന് ക്യാച്ചെടുത്ത യൂസ് വേന്ദ്ര ചാഹലും ശ്രദ്ധിക്കപ്പെട്ടു. ആവേശ്ഖാന് (മുന്ന്) സന്ദീപ് ശര്‍മ്മ (രണ്ട്) എന്നിവരാണ് മറ്റു വിക്കറ്റുകള്‍ നേടിയത്. ഹൈദരാബാദില്‍ സാമാന്യം ഭേദപ്പെട്ട കളി പുറത്തെടുത്തത് ഹെന്റിച്ച് ക്ലാസന് ആണ്. 34 പന്ത് നേരിട്ട അദ്ദേഹം അര്ധസെഞ്ച്വാറി തികച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here