Advertisement

ഐ.പി.എല്ലിലെ വിലപിടിപ്പുള്ള കളിക്കാരും പ്രകടനവും

May 28, 2024
2 minutes Read
IPL

മിച്ചല്‍ സ്റ്റാര്‍ക്: ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി ഇന്ത്യന്‍ രൂപക്ക് സ്വന്തമാക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായാണ് സ്റ്റാര്‍ക് ഇക്കഴിഞ്ഞ സീസണില്‍ പന്തെറിയാന്‍ എത്തിയത്. എന്നാല്‍ തുടക്കത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഈ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ പരാജയപ്പെട്ടു. പല മത്സരങ്ങളിലും ഒരു ഓവറില്‍ പത്ത് റണ്ണുകളിലധികം വിട്ടുകൊടുത്തു. പക്ഷേ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഒന്നാം ക്വാളിഫയറില്‍ ശരിയായ സമയത്ത് 34 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി ടീമിനെ വിജയവഴികളില്‍ നയിച്ചു. ഓസ്ട്രേലിയന്‍ പേസര്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.
സീസണില്‍ ഇതുവരെ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് സ്റ്റാര്‍ക്് വീഴ്ത്തിയത്.

പാറ്റ് കമ്മിന്‍സ്: 2022 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2023 ലോകകപ്പ് എന്നിവ നേടിയാണ് പാറ്റ് കമ്മിന്‍സിന്റെ ഐപിഎല്ലിലേക്കുള്ള വരവ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് അദ്ദേഹത്തെ ഈ സീസണില്‍ നായകന്റെ ചുമതലകള്‍ ഏറ്റെടുക്കാന്‍ തിരഞ്ഞെടുത്തത് 20.75 കോടി രൂപ ചിലവഴിച്ചായിരുന്നു. ഫൈനലില്‍ എത്തിയെങ്കിലും അവസാന മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം കമ്മിന്‍സില്‍ നിന്നുണ്ടായില്ല. 16 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്.

Read Also: കപ്പ് അര്‍ഹിച്ചവര്‍ക്ക് തന്നെയെന്ന് ക്രിക്കറ്റ് ആരാധാകര്‍; കൊല്‍ക്കത്തയുടേത് കണ്ടുപഠിക്കേണ്ട ഒത്തിണക്കം

ഡാരി മിച്ചല്‍: ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മധ്യനിര ബാറ്റ്‌സ്മാനായ ഡാരല്‍ മിച്ചല്‍ എന്ന ഈ ന്യൂസിലാന്റ് താരത്തിന് 14 കോടിയായിരുന്നു നല്‍കിയത്. 2023-ലെ മികച്ച പ്രകടനം കണക്കിലെടുത്താണ് അത് സിഎസ്‌കെ ലൈനപ്പില്‍ എത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ഡാരല്‍ മിച്ചലിന് ആയില്ല. ഈ സീസണില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ മാത്രം നേടിയ മിച്ചലിന് 13 മത്സരങ്ങളില്‍ നിന്ന് 318 റണ്‍സ് മാത്രമാണ് നേടാനായത്.

ഹര്‍ഷല്‍ പട്ടേല്‍: ഇന്ത്യന്‍ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ ഈ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത് 11.75 കോടിക്ക്. നിര്‍ണായക സമയത്ത് കൃത്യതയോടെ പന്തെറിയാനുള്ള അദ്ദേഹത്തിന്റെ മികവ് കൂടി കണക്കിലെടുത്താണ് ഹര്‍ഷലിന്റെ മൂല്യം ഉയര്‍ന്നത്. 9.73 എന്ന ഇക്കോണമിയില്‍ 14 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടിയ ഹര്‍ഷല്‍ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായി. ഈ മീഡിയം പേസര്‍ 2024 സീസണില്‍ പഞ്ചാബിന് യോഗ്യനായ താരം തന്നെയായി മാറി.

Read Also: ipl auction 2023 | ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ

അല്‍സാരി ജോസഫ്: 11.5 കോടി നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു സ്വന്തമാക്കിയ താരം. മാരകമായ യോര്‍ക്കറുകള്‍ പുറപ്പെടുന്ന കൈകള്‍ പങ്കേ ഈ സീസണില്‍ അല്‍സാരി ജോസഫിനെ ചതിച്ചോ? ഈ കരീബിയന്‍ താരം ഭൂരപക്ഷം മത്സരങ്ങളിലും ദയനീയമായി പതറിപോയി. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിരവധി റണ്ണുകള്‍ അദ്ദേഹം വിട്ടുനല്‍കി. പരിക്കേറ്റതോടെ താരം ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങി.

സ്‌പെന്‍സര്‍ ജോണ്‍സണ്‍: ഓസ്ട്രേലിയന്‍ ഇടംകൈയ്യന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഈ വര്‍ഷത്തെ ഐപിഎല്ലിലെ മറ്റൊരു ചര്‍ച്ചാവിഷയമായിരുന്നു. പത്ത് കോടി ഇന്ത്യരൂപ നല്‍കി ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഗുജറാത്തിനായി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. നാല് വിക്കറ്റുകള്‍ മാത്രം വീഴ്ത്തി. ഫോം നഷ്ടപ്പെട്ട താരം സീസണ്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിട്ടുപോയി.

ഷമീര്‍ റിസ്‌വി: ചെന്നൈ സൂപ്പര്‍ കിങ്‌സ് 8.4 കോടിക്ക് സ്വന്തമാക്കിയ താരം. എന്നാല്‍ ലഭിച്ച മൂല്യത്തിനനുസരിച്ച് ഭൂരിപക്ഷം മത്സരങ്ങളിലും തിളങ്ങാനായില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 51 റണ്‍സ് മാത്രം നേടിയ റിസ്വി ചെന്നൈക്ക് വലിയ ഭാരമായി മാറി. ഈ സീസണില്‍ റിസ്വിയുടെ ഉയര്‍ന്ന സ്‌കോര്‍ 21 റണ്‍സ് മാത്രമായിരുന്നു.

Read Also: ‘ഭഗവാൻ കൃഷ്ണൻ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉണ്ട്’: ഗൗതം ​ഗംഭീർ

റയ്‌ലി റുസോ: പഞ്ചാബ് കിങ്‌സ് ഇലവന്‍ ഈ സീസണില്‍ മറ്റൊരു കനത്ത നിക്ഷേപം നടത്തിയത് റയ്‌ലി റുസോ എന്ന സൗത്ത് ആഫ്രിക്കന്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന് വേണ്ടയായിന്നു. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. ഒരു അര്‍ധ സെഞ്ച്വറിയടക്കം എട്ട് മത്സരങ്ങളില്‍ നിന്ന് 211 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.

ഷാരൂഖ് ഖാന്‍: തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍. ആക്രമണാത്മക കേളി ശൈലിയാണ് പഞ്ചാബ് കിംഗ്‌സിനെ ഷാരൂഖിലേക്ക് എത്തിച്ചത്. 7.4 കോടി രൂപക്ക് സ്വന്തമാക്കിയ താരം പക്ഷേ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഒരു അര്‍ധസെഞ്ച്വറി അടക്കം ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 127 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

റോവ്മാന്‍ പവല്‍: 7.4 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം. സ്വന്തം നാട്ടുകാരനായ ഷിമറോണ്‍ ഹെറ്റ്‌മെയറിനൊപ്പം തിളങ്ങുമെന്ന് പ്രതീക്ഷ വെച്ചാണ് ഈ കരീബിയന്‍ ബാറ്റ്സ്മാനെ രാജസ്ഥാന്‍ മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. ബൗണ്ടറികളും സിക്‌സറുകളും നേടുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന രണ്ട് മത്സരങ്ങള്‍ അദ്ദേഹത്തിന്റെയടക്കം ചുമലില്‍ ആയപ്പോള്‍ സമര്‍ദ്ദത്തിന് അടിപ്പെടുകയും ചെയ്തു. ലഭിച്ച മൂല്യം കണക്കാക്കിയാല്‍ മോശം സ്ട്രൈക്ക് റേറ്റ് ആയിരുന്നു പവലിന്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 103 റണ്‍സ് മാത്രമാണ് സമ്പാദ്യം. 27 റണ്‍സാണ് അദ്ദേഹത്തിന്റെ ഈ സീസണിലെ ഏറ്റവും വലിയ സ്‌കോര്‍.

Story Highlights : Valuable players in IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top