മുന്‍ഭാര്യ ടിഎംസി സ്ഥാനാര്‍ത്ഥി, ഭര്‍ത്താവ് ബിജെപി സ്ഥാനാര്‍ത്ഥി; വിവാഹമോചനത്തിന് ശേഷം നേര്‍ക്കുനേര്‍ ഈ ദമ്പതികള്‍

ശാസ്ത്രീയ സംഗീതത്തിനും ബാലുചാരി സില്‍ക്ക് സാരിക്കും ടെറാക്കോട്ട ക്ഷേത്രത്തിനും പേരുകേട്ട പശ്ചിമ ബംഗാളിലെ ചരിത്ര നഗരമായ ബിഷ്ണുപൂര്‍ കൗതുകമുള്ള ഒരു തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിക്കുന്നുണ്ട് ഇത്തവണ. പരസ്പരം വിവാഹ ബന്ധം വേര്‍പെടുത്തിയ രണ്ടുപേര്‍ എതിര്‍സ്ഥാനാര്‍ത്ഥികളാകുകയാണ് ബംഗാളില്‍. ബിജെപി സ്ഥാനാര്‍ത്ഥി സൗമിത്ര ഖാന്‍ ആണ് തന്റെ മുന്‍ ഭാര്യ ടിഎംസിയുടെ സുജാത മൊണ്ടലിനെതിരെ മത്സരിക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പില്‍ സൗമിത്ര ഖാന് ഒരു കേസുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്നു. അന്ന് ഭര്‍ത്താവിന്റെ ചിത്രം ഉപയോഗിച്ച് സുജാത മൊണ്ടലാണ് സൗമിത്രയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്.
എന്നാല്‍ ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. 2023ല്‍ വിവാഹമോചനം നേടി. ഇതിനിടെ സുജാത ടിഎംസിയില്‍ ചേര്‍ന്നു. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ടു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ബിഷ്ണുപൂരില് 1971നും 2014നും ഇടയില്‍ 11 തവണയാണ് സിപിഐഎം അധികാരത്തില്‍ വന്നത്. 2014ല്‍ കോട്ടുല്‍പൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സൗമിത്ര തൃണമൂലിലേക്ക് വന്നു. ടി.എം.സി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ വോട്ടുകള്‍ ചിതറി സിപിഐഎമ്മിനും ബിജെപിക്കും അനുകൂലമായി. പിന്നീട് ഖാന്‍ ടിഎംസിയില്‍ നിന്ന് ബിജെപിയിലേക്കെത്തി. 2019ല്‍ 46.25% വോട്ടുകള്‍ നേടി. അന്ന് തൃണമൂല്‍ 40.75% വോട്ടും സിപിഐഎം 7.22% വോട്ടുമാണ് നേടിയത്.
Read Also: ബംഗ്ലാദേശ് എം.പിയെ വധിച്ച ശേഷം തൊലി ഉരിച്ചുകളഞ്ഞെന്ന് മൊഴി; പ്രതിയായ അറവുകാരൻ പിടിയിൽ
മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള ശീതള്‍ കൊയ്‌ബോര്‍ട്ടോ ആണ് ബിഷ്ണുപുരിലെ സിപിഐഎം സ്ഥാനാര്‍ത്ഥി. ദരിദ്രരുടെയും ഇടത്തരക്കാരുടെയും വോട്ടുകള്‍ തിരികെ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നാണ് സിപിഐഎമ്മിന്റെ വാദം.
Story Highlights : Former Couple contest in Election Bengal’s Bishnupur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here