ലോക് സഭാ ആറാം ഘട്ട തെരഞ്ഞെടുപ്പ്; 58 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്

ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് നാളെ. ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവുമധികം മത്സരാർഥികൾ യു.പിയിലാണ്. 470 പേരാണ് ഉത്തർപ്രദേശിൽ മത്സരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിയ ജമ്മു കാശ്മീരിലെ അനന്ത്നാഗിലും നാളെ നടക്കും.
ഉത്തർ പ്രദേശിലെ 14, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 8, ഒഡീഷയിലെ 6, ജാർഖണ്ഡിലെ 4 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, ദീപേന്ദ്ര സിംഗ് ഹൂഡ, കനയ്യ കുമാർ, ബാൻസുരി സ്വരാജ്, മനോജ് തിവാരി, ധർമ്മേന്ദ്ര പ്രധാൻ, സംബിത് പത്ര എന്നിവരാണ മത്സരരംഗത്തുള്ള പ്രമുഖർ. ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
Story Highlights : Lok Sabha Elections 2024 Phase 6 polling tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here