Advertisement

ഐസിയു ആംബുലന്‍സ് സമയത്ത് ലഭിച്ചില്ല; അട്ടപ്പാടിയില്‍ ചികിത്സ കിട്ടാന്‍ വൈകിയതുമൂലം യുവാവ് മരിച്ചു

May 25, 2024
Google News 2 minutes Read
Man died due to delay in getting treatment in Attapadi

പാലക്കാട് അട്ടപ്പാടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല.

ഇന്ന് ഉച്ചക്കാണ് ശക്തമായ കാറ്റിനെ തുടർന്ന് ഗൂളിക്കടവിൽ വെച്ച് മരം ഓട്ടോ റിക്ഷക്ക് മുകളിൽ വീണ് ഫൈസിന് ഗുരുതര പരിക്കേറ്റത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ ഫൈസലിനെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല. ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ കോട്ടത്തറയിൽ നിന്നും കൊണ്ടുപോയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത ഫൈസൽ വഴിമധ്യേ മരിക്കുകയായിരുന്നു. ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Story Highlights : Man died due to delay in getting treatment in Attapadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here