Advertisement

പെരിയാറിലെ മത്സ്യക്കുരുതി: കുഫോസ് വിദഗ്ദ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

May 25, 2024
2 minutes Read

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും സമർപ്പിക്കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വി സിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.

പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ വകുപ്പിനും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ലാത്ത സാഹചര്യത്തിൽ ഇനി മുതല്‍ പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്. പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ശാസ്ത്രീയ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കും തീരുമാനം.

Story Highlights : Reports on massive fish kill in Periyar to be submitted today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top