ചിരി മുഹൂർത്തങ്ങളുമായെത്തി ഗുരുവായൂര്‍ അമ്പലനടയില്‍; കുഞ്ഞുണ്ണിയായി അഖിൽ കവലയൂർ

വിപിന്‍ ദാസ് സംവിധാനം ചെയ്ത് ദീപു പ്രദീപ് തിരക്കഥയെഴുതിയ ഗുരുവായൂര്‍ അമ്പലനടയില്‍ തീയറ്ററുകളിൽ ചിരിപ്പൂരമൊരുക്കി മുന്നേറുകയാണ്. നർമത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാർ മാജികി’ലൂടെ ശ്രദ്ധേയനായ അഖിൽ കവലയൂരും സിനിമയിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.(Akhil Kavalayoor as Kunjunni in Guruvayoor Ambalanadayil movie)
ചിത്രത്തിൽ ബേസിൽ ജോസഫ് അഭിനയിച്ച വിനു എന്ന കഥാപാത്രത്തിന്റെ സഹപ്രവർത്തകനാണ് അഖിൽ. ഇതിലുപരി വിനുവിന്റെയും ആനന്ദന്റെയും (പൃഥ്വിരാജ്) ജീവിതത്തിലെ പല വഴിത്തിരുവകൾക്കും തിരി കൊളുത്തുന്നത് അഖിൽ കവലയൂർ അവതരിപ്പിച്ച ‘കുഞ്ഞുണ്ണി’ എന്ന കഥാപാത്രമാണ്. ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ അയ്യപ്പ ഭക്തനായ ആനന്ദന്റെ കൂട്ടുകാരൻ കുഞ്ഞുണ്ണി തൻ്റെ പ്രകടനത്തിലൂടെ അനേകം ചിരി മുഹൂർത്തങ്ങളാണ് കാണികൾക്ക് സമ്മാനിക്കുന്നത്. കഥയുടെ കാതലായ വിവാഹത്തിന് വഴിയൊരുക്കുന്നതും പിന്നീട് ചിത്രം പുരോഗമിക്കുമ്പോൾ പ്രധാന കഥാസന്ദർഭങ്ങളുടെയെല്ലാം ഭാഗമായി കുഞ്ഞുണ്ണിയുമുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.
Read Also: പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നു; മമ്മൂട്ടി വിശാഖം നക്ഷത്രം ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ
കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയെഴുതിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.
Story Highlights : Akhil Kavalayoor as Kunjunni in Guruvayoor Ambalanadayil movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here