Advertisement

തിരുവനന്തപുരത്ത് KSRTC ബസ് തടഞ്ഞ് ദമ്പതികൾ, 20 മിനിട്ടോളം യാത്ര തടസപ്പെടുത്തി

May 26, 2024
Google News 1 minute Read

KSRTC ബസ് തടഞ്ഞ് ദമ്പതികൾ. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. ബസ് ഇടിക്കാൻ പോയെന്നാരോപിച്ചായിരുന്നു ബഹളം. കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡ്രൈവറും യാത്രക്കാരും പറഞ്ഞിട്ടും മാറിയില്ല.

കാറുടമ മദ്യപിച്ചിരുന്നതായി KSRTC ഡ്രൈവർ പറഞ്ഞു. നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു. നാഗർകോവിൽ നിന്ന് ഹരിപ്പാട് പോയ ബസ് ആണ് ദമ്പതികൾ തടഞ്ഞത്.

Story Highlights : Couples Delayed journey KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here