‘തമ്മനം ഫൈസലിന്റെ വീട്ടിലുണ്ടായിരുന്നത് DYSPയും 3 പൊലീസ് ഉദ്യോഗസ്ഥരും’: സ്ഥിരീകരിച്ച് റൂറൽ എസ്‌പി

അങ്കമാലിയിൽ ഗുണ്ടയുടെ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവം സ്ഥിരീകരിച്ച് എറണാകുളം റൂറൽ എസ്‌പി. വീട്ടിലുണ്ടായിരുന്നത് ഡിവൈഎസ്‌പിയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കും. റിപ്പോർട്ട് നൽകിയെന്ന് എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്‌സേന.
ഗുണ്ടാവിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്കെതിരെ നടപടിയില്ല. സസ്‌പെൻഷൻ പൊലീസ് ഉദ്യോഗസ്ഥർക്ക്. ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ബാക്കിയുള്ളത് മൂന്ന് ദിവസം. ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാവിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.
ഡിവൈഎസ്‌പിയെ സംരക്ഷിക്കുന്നത് പെൻഷൻ ഉൾപ്പെടെ തടസപ്പെടുമെന്നതിനാൽ. വിരുന്ന് വിരമിക്കലിന്റെ ഭാഗമാണെന്ന് വിവരം. ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
Story Highlights : Action on DYSP Party thammanam faisal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here