Advertisement

ബിജെപി കൗൺസിലർമാരുടെ കുഴിമൂടൽ പ്രതിഷേധം; 21 കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

May 27, 2024
Google News 1 minute Read

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർമാരുടെ കുഴിമൂടൽ പ്രതിഷേധം 21 കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് എഫ്‌ഐആർ. സ്മാർട്ട് സിറ്റി റോഡ് പദ്ധതിക്ക് നഷ്ടം വരുത്തിയെന്നും എഫ്‌ഐആർ. റോഡ് ഫണ്ട് ബോർഡ് സിഇഒ എം അശോക് കുമാറിന്റെ പരാതിയിലാണ് നടപടി.

കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്. ബിജെപിയുടെ 35 കൗൺസിലർമാരടങ്ങുന്ന സംഘമാണ് സ്കൂളിന് മുന്നിലെ കുഴികൾ മണ്ണിട്ട് മൂടി പ്രതിഷേധിച്ചത്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലുടനീളമുള്ള റോഡുകളിൽ കുഴികൾ എടുത്തിരുന്നു. മാസങ്ങളായി കുഴികൾ ഗതാഗതം ദുസ്സഹമാക്കിയിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

നഗരത്തിലെ തന്നെ വലിയൊരു ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിന് സമീപത്തെ റോഡുകളിൽ പദ്ധതിയുടെ പേരിൽ വലിയ കുഴികളാണ് എടുത്തിരിക്കുന്നത്. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുഴികൾ ഉണ്ടാക്കുന്ന അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

Story Highlights : FIR Against 21 BJP Councilers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here