Advertisement

ഏറ്റെടുക്കാൻ ആളില്ലാത്ത മലപ്പുറം സ്വദേശിയുടെ മയ്യത്ത് സംസ്കരിക്കാൻ ഒമാനിലെത്തി മുനവ്വറലി ശിഹാബ് തങ്ങൾ

May 27, 2024
Google News 2 minutes Read
Munavvar Ali Shihab Thangal came to Oman to cremate body of Malappuram native

ഏറ്റെടുക്കാൻ കുടുംബം ഇല്ലാതെ ഒമാനില്‍ ജയിലില്‍ മരിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ (51) ഖബറടക്കത്തിന് നേതൃത്വം നൽകാൻ ഒമാനിലെത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അബ്ദുല്‍ റസാഖ് ജയിലിൽ വച്ച് മരണപ്പെട്ടതിനാൽ മൃതദേഹം ഏറ്റെടുക്കലിന് ചില നിയമപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങള്‍ പൊലീസ് ആസ്ഥാനതെത്തി റസാഖിന്റെ ശരീരം ഏറ്റുവാങ്ങി. തുടർന്ന് പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.

മയ്യത്ത് മറവ് ചെയ്യുന്നതിനുള്ള നിർദ്ദേശം കെഎംസിസി പ്രവർത്തകർക്ക് നൽകിയതിന് ശേഷമാണ് തങ്ങൾ മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബര്‍സ്ഥാനിലാണ് റസാഖിന്റെ മയ്യത്ത് മറവ് ചെയ്തത്.

Story Highlights : Munavvar Ali Shihab Thangal came to Oman to cremate body of Malappuram native

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here