Advertisement

‘ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എത്തി മണ്ണിട്ട് മൂടി’; ആര്യാ രാജേന്ദ്രൻ

May 28, 2024
Google News 2 minutes Read
Police case against Cyber attack mayor Arya rajendran

വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തിങ്കളാഴ്ച മഴ ശമിച്ചതോടെ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയതെന്ന് ആര്യ പറഞ്ഞു.

സംഭവത്തില്‍ ബിജെപനി നേതാക്കള്‍ക്കെതിരെ കെആര്‍എഫ്ബി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാര്‍ മെറ്റല്‍ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകുമെന്ന് ആര്യ പറഞ്ഞു.

ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചത്

‘ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാര്‍ത്തയാണ് ഈ ചിത്രത്തില്‍ കാണുന്നത്. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍. ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തില്‍ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു.’

‘ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയത്. പൊതുമുതലാണ് ഇവര്‍ നശിപ്പിച്ചിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ നിര്‍മാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാര്‍ മെറ്റല്‍ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകും. ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ? ആരാണ് നാടിന്റെ വികസനം മുടക്കുന്നത് ? ഈ ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്.’

Story Highlights : Arya Rajendran Against BJP Councilers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here