Advertisement

സിബിഎസ്ഇ ക്ലസ്റ്റര്‍ ഫുട്‌ബോള്‍ ഈസ്റ്റേണ്‍ സോണല്‍ മത്സരത്തില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ജയം

May 28, 2024
Google News 2 minutes Read
Dammam international indian school won cbse Football match

മുപ്പത്തി രണ്ടാമത് സി ബി എസ് ഇ ക്ലസ്റ്റര്‍ ഫുട്‌ബോള്‍ ഈസ്റ്റേണ്‍ സോണല്‍ മത്സരത്തില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കളായി.വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇന്റ്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജുബൈലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദമ്മാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കിരീടം സ്വന്തമാക്കിയത്. (Dammam international indian school won cbse Football match)

സി ബി സ് ഇ സൗദി ചാപ്‌റററിന് കീഴില്‍ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, ജുബൈല്‍, അല്‍ ഹസ, അല്‍ ഖോബാര്‍ പ്രദേശങ്ങളിലെ 6 സി ബി സ് ഇ സ്‌കൂളുകള്‍ തമ്മില്‍ മാറ്റുരച്ച മുപ്പത്തി രണ്ടാമത് സി ബി എസ് ഇ ക്ലസ്റ്റര്‍ ഫുട്‌ബോള്‍ ഈസ്റ്റേണ്‍ സോണല്‍ മത്സരത്തിലാണ് ഇന്റ്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കിരീടം വീട്ടുകൊടുക്കാതെ വീണ്ടും സ്വന്തമാക്കിയത്. ഇന്റ്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജുബൈലിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദമ്മാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കിരീടം നിലനിര്‍ത്തിയത്.

അല്‍ മുന ഇന്റ്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആഥിത്യമരുളിയ ഫുട്‌ബോള്‍ മത്സരങ്ങള്‍ അല്‍ ഖോബാര്‍ അല്‍ നഹ്ദ ഫ്‌ലഡ് ലിസ്റ്റ് സ്റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളിലായാണ് അരങ്ങേറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ജനകീയമായി നടത്തിയ വിദ്യാര്‍ത്ഥികളുടെ കാല്‍പന്ത് കളി മാമാങ്കം ഫുടബോള്‍ പ്രേമികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശമായി. ഹാട്രിക് ഗോള്‍ നേടിയ അഫ്നാന്‍ , ഫലാഹ് ഫൈസല്‍ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹരായി അല്‍ മുന സ്‌കൂളിലെ നദീം മുഹമ്മദ് , മോഡേണ്‍ ഹസ സ്‌കൂളിലെ മുഹമ്മദ് കായ എന്നിവര്‍ എമേര്‍ജിങ് പ്ലെയറായും മാസ്റ്റര്‍ ഇര്‍ഫാനെ ബെസ്റ്റ് ഡിഫന്‍ഡറായും , ജോസഫ് മോബിനെ ഏറ്റവും നല്ല ഗോള്‍ കീപ്പറായും മുഹമ്മദ് സാഹിനെ പ്ലയര്‍ ഓഫ് ദി ഡേയായും തെരെഞ്ഞെടുത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇവര്‍ക്കുള്ള ട്രോഫികള്‍ ആലംഗീര്‍ , പ്രന്‍സിപ്പല്‍ കാസ്സിം ഷാജഹാന്‍, സ്‌കൂള്‍ മാനേജര്‍ കാദര്‍ മാസ്റ്റര്‍, റാസാ റഷീദ്, പര്‍വേസ്,അസ്ലം കോഴിക്കോട് മുജീബ് കളത്തില്‍ എന്നിവര്‍ വിതരണം ചെയ്തു. അല്‍ മുന സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ടി പി മുഹമ്മദ് വിന്നേഴ്സിനുള്ള ട്രോഫിയും നദ ക്ലബ് വൈസ് പ്രസിഡന്റ്റ് സഈദ് റണ്ണേഴ്സിനുള്ള ട്രോഫിയും വിതരണം ചെയ്തു. സിദീഖ് പാണ്ടികശാല, ഇക്ബാല്‍ ആനമങ്ങാട്, മുജീബ് കൊളത്തൂര്‍, റഹ്‌മാന്‍ കരയാട് , ഷാനി , സംഘടക സമിതി അംഗങ്ങളായ ശിഹാബ്, പ്രദീപ് കുമാര്‍, നിഷാദ്, നൗഫല്‍, സിറാജ്, ശിഹാബ്, ഉണ്ണീന്‍, അമരാന്‍, മുഹമ്മദ് അലി, നജ്മുദ്ധീന്‍, അനീസ് , അനസ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.റഫറിമാരായ ഹനീഫ ചേളാരി , സഫീര്‍ അലി വാണിയമ്പലം സുഹൈബ് എടത്തനാട്ടുകര , സിയാസ് താനൂര്‍, നിഷാദ് തുവ്വുര്‍, നൗഫല്‍ എന്നിവരാണ് മുപ്പത്തി രണ്ടാമത് സി ബി എസ് ഇ ക്ലസ്റ്റര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയയന്ത്രിച്ചത്.

Story Highlights : Dammam international indian school won cbse Football match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here