തമ്മനം ഫൈസലിനും DYSP എംജി സാബുവിനും കൂട്ടുകച്ചവടം,കൈക്കൂലിപ്പണം പലിശയ്ക്ക് കൊടുക്കല്‍

തമ്മനം ഫൈസലിനും ഡിവൈഎസ്‌പി സാബുവിനും കൂട്ടുകച്ചവടമെന്ന് റിപ്പോർട്ട്. വാഗമണിൽ റിസോർട്ട് വാങ്ങാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ഡിവൈഎസ്‌പി വിരുന്നിനെത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തമ്മനം ഫൈസൽ പലിശയ്ക്ക് നൽകിയിരുന്ന പണം എം ജി സാബുവിന്റേതെന്നും നിഗമനം. സാബുവിനൊപ്പം ഉണ്ടായിരുന്ന പൊലീസുകാരാണ് സ്പെഷൽ ബ്രാഞ്ചിന് വിവരം നല്‍കിയത്.
അതിനിടെ ഗുണ്ട വിരുന്നിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. തമ്മനം ഫൈസൽ പോലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കിയതിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്തത് ആറുപേർ. ഇതിൽ ഫൈസലിനെയും സുഹ്യത്ത് ഷബ്നാസിനെയും കരുതൽ അറസ്റ്റ് ചെയ്തു. വിരുന്നിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് ഡിവൈഎസ്പിയുടെ സാന്നിധ്യം പുറത്തായത്. ഉദ്യോഗസ്ഥരുടെ ഈ മൊഴി കൂടി ചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
Story Highlights : More Evidences on DYSP Sabu and Tammanam Faisal link
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here