Advertisement

‘മോദിയുടെ ഗാന്ധി പരാമർശം, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി’: എം സ്വരാജ്

May 29, 2024
Google News 1 minute Read

മഹാത്മാ ഗാന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്.ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതായത്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് സ്വരാജ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്. ഇതിനെതിരെയാണ് എം സ്വരാജിന്റെ വിമർശനം.

ഫേസ്ബുക്ക് കുറിപ്പ്

”ഇപ്പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് …!! അതായത്, ഇങ്ങനെയൊക്കെ പറയുന്ന ആളാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി..!”

1982-ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്നാണ് മോദി പറഞ്ഞത്. ഇതോടെ പരാമര്‍ശം വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഗാന്ധിയെ അറിയാന്‍ ഒരു സിനിമ കാണേണ്ട ആവശ്യം ഒരു എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിക്കേയുള്ളൂവെന്ന് രാഹുല്‍ പരിഹസിച്ചു.

Story Highlights : M Swaraj Against Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here