Advertisement

റൂബിൻ ലാലിന്റെ അറസ്റ്റ്; പൊലീസിന്റെ പ്രതിച്ഛായ CI മോശമാക്കി; വീഴ്ച സമ്മതിച്ച് പൊലീസ് റിപ്പോർട്ട്

May 31, 2024
Google News 2 minutes Read

ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാലിന്റെ അറസ്റ്റിൽ വീഴ്ച സമ്മതിച്ച് പൊലീസ് റിപ്പോർട്ട്. അറസ്റ്റിനുള്ള മാനദണ്ഡം പാലിച്ചില്ലെന്നും വിവസ്ത്രനാക്കി നിർത്തിയതും വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ പ്രതിച്ഛായ സിഐ ആൻഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും തൃശൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

ആൻഡ്രിക് ഗ്രോമിക്കിന്റേത് കടുത്ത ചട്ടലംഘനമാണെന്നും റിപ്പോർട്ട്. സിഐക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ഇത് സംബന്ധിച്ച് വിശദ അന്വേഷണത്തിനായി എഎസ്പിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി കെ സേതുമാധവന്റേതാണ് ഉത്തരവ്. റൂബിൻ ലാലിന്റെ അറസ്റ്റിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു.

വനംവകുപ്പിന്റെ വ്യാജ പരാതിയിൽ ട്വന്റിഫോർ അതിരപ്പള്ളി പ്രാദേശിക ലേഖകൻ റൂബിൻ ലാലിനെ അർധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ റൂബിൻ ലാലിനെ വനം ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകിയത്. റൂബിൻ ലാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.

Story Highlights : Police report against arrest of Twenty Four local reporter Rubin Lal arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here