Advertisement

അവയവക്കടത്ത് കേസ്: ദാതാക്കൾക്ക് 6 ലക്ഷം വരെ നൽകും; സ്വീകർത്താവിൽ നിന്ന് ഒരു കോടിവരെ വാങ്ങും; മതിയായ ചികിത്സയില്ല

June 2, 2024
2 minutes Read

കൊച്ചി അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യസൂത്രധാരൻ രാമപ്രസാദ് ഗൊണ്ട അവയവക്കടത്ത് സംഘത്തിന്റെ തലവന്മാരിൽ ഒരാൾ. ഗ്രാമങ്ങളിൽ നിന്ന് കണ്ടെത്തുന്ന ദാതാക്കൾക്ക് മൂന്ന് മുതൽ ആറു ലക്ഷം രൂപവരെയാണ് നൽകുകയും സ്വീകർത്താക്കളിൽ നിന്ന് ഒരു കോടി രൂപ വരെ വാങ്ങിച്ചതായും കണ്ടെത്തി.

ഇറാനിൽ അവയവക്കടത്തിന് ഇരയാകുന്നവരെ സ്വീകരിച്ചരുന്നത് ആദ്യം പിടിയിലായ സാബിത്താണ്. ജമ്മു കശ്മീർ, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അവയവങ്ങൾക്ക് ആവശ്യക്കാർ. അവയവ ദാതാക്കൾക്ക് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസം മുൻപ് അവയവം നൽകിയ പാലക്കാട് സ്വദേശി ഷമീറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.

സംഘത്തിലെ നാലാമൻ കൊച്ചി സ്വദേശി മധുവാണ് ഇറാനിലെ തലവൻ. മധു അവസാനമായി ഇന്ത്യയിൽ എത്തിയത് കഴിഞ്ഞവർഷമാണ്. അവയവക്കടത്തിൽ പണം എത്തിയത് മധുവിന്റെ കമ്പനി അക്കൗണ്ടിലേക്കായിരുന്നു. ഈ അക്കൗണ്ട് മരവിക്കാൻ നിർദേശം നൽകി കഴിഞ്ഞു. മധുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചു. മധുവിനായി ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കും.

Read Also: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടിടകൂടിയത്. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് കേസിൽ രണ്ടാമത് അറസ്റ്റിലായ സജിത്തായിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്.

Story Highlights : More details out in Kochi organ trafficking case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top