മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചു; നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്

നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും പരാതി. തർക്കത്തിനിടെ സ്ത്രീകളാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് നടി പ്രതികരിച്ചു.
ശനിയാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. റിസ്‌വി കോളജിന് സമീപമുള്ള കാർട്ടർ റോഡിൽ വച്ച് രവീണയുടെ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് പേരെ ഇടിച്ചുവെന്ന് സ്ത്രീകൾ പറയുന്നു. തുടർന്ന് നടി മദ്യപിച്ച് കാറിൽ നിന്ന് ഇറങ്ങി ഇരകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഇപ്പോൾ വൈറലായിരിക്കുന്ന വിഡിയോയിൽ ഇരകളും നാട്ടുകാരും രവീണയെ വളഞ്ഞു തുടർന്ന് പൊലീസിനെ വിളിക്കുന്നത് കാണാം. “നിങ്ങൾ രാത്രി ജയിലിൽ കിടക്കേണ്ടി വരും. എൻ്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്,” ഇരകളിൽ ഒരാൾ പറയുന്നത് കേൾക്കാം.
വിഡിയോ റെക്കോർഡ് ചെയ്യരുതെന്ന് രവീണ ജനങ്ങളോട് അഭ്യർത്ഥിച്ചു, നാട്ടുകാർ തന്നെ ആക്രമിക്കുമ്പോൾ, “തള്ളരുത്, എന്നെ തല്ലരുത്,” എന്ന് വീഡിയോയിൽ കേൾക്കാം.
Story Highlights : Police Case Against Raveena Tandon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here