Advertisement

റൂബിന്‍ ലാലിനെ അന്യായമായി പിടിച്ചു കൊണ്ടുപോയ അതിരപ്പിള്ളി എസ്എച്ച്ഒ ആന്‍ഡ്രിക് ഗ്രോമിക്കിനെ സസ്‌പെന്റ് ചെയ്യുംവരെ സമരം: റൂബിന്റെ അമ്മ രജനി മണിലാല്‍

June 3, 2024
Google News 2 minutes Read
24 Reporter Rubin Lal's mother protest against Athirappally SHO

24 ന്യൂസ് അതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത അതിരപ്പിള്ളി എസ്എച്ച്ഒ ആന്‍ഡ്രിക് ഗ്രോമിക്കിനെ സസ്‌പെന്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് റൂബിന്‍ ലാലിന്റെ അമ്മ സമരത്തില്‍. എസ്എച്ച്ഒ പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി എന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും സസ്‌പെന്റ് ചെയ്യാത്തതിനെതിരെ ചാലക്കുടി ജനകീയ കൂട്ടായ്മ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് 50 മീറ്റര്‍ മുമ്പ് ബാരിക്കേഡ് വെച്ച് തടഞ്ഞു. (24 Reporter Rubin Lal’s mother protest against Athirappally SHO)

പോത്തുപാറ ആദിവാസി ഊരിലെ ജോസ് മൂപ്പന്‍, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരം, വര്‍ക്കിങ് ജര്‍ണലിസ്‌ററ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ , സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഷാജിലാല്‍ കെ വി, സിസ്റ്റര്‍ റോസ് ആന്റോ, ടെന്‍സണ്‍ വി എം, ഡോ.വടക്കേടത്ത് പത്മനാഭന്‍, എഎപി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി സരസ്വതി വലപ്പാട്, ജയപ്രകാശ് ഒളരി, ജിയോ ജോയി അതിരപ്പിള്ളി, ജോബിള്‍ വടാശ്ശേരി, സുരേന്ദ്രന്‍ സി എസ്, ബാബു നമ്പാടന്‍ എന്നിവര്‍ സംസാരിച്ചു.പി കെ കിട്ടന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.

Story Highlights : 24 Reporter Rubin Lal’s mother protest against Athirappally SHO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here