Advertisement

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; വന്‍ കുതിപ്പില്‍ വ്യാപാരം തുടങ്ങി ഓഹരി വിപണികള്‍

June 3, 2024
Google News 3 minutes Read
Stock markets started trading at a huge jump ahead of vote counting

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 3.55 ശതമാനം ഉയര്‍ന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയര്‍ന്ന് 23,338.70 എന്ന റെക്കോര്‍ഡിലേക്കെത്തി.(Stock markets started trading at a huge jump ahead of vote counting)

പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ്, ശ്രീറാം ഫിനാന്‍സ്, എന്‍ടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്യു ബാങ്ക് നാല് ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 83.46നെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ ഇന്ന് 47 പൈസ ഉയര്‍ന്ന് 82.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയില്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു.

Read Also: മൂന്നാമൂഴം കാത്ത് മോദി; പ്രവചനങ്ങള്‍ക്ക് ചെവികൊള്ളാതെ ഇന്ത്യാമുന്നണി; ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍

വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ എക്‌സിറ്റ് പോളിനെ ചൊല്ലിയുള്ള വാഗ്വാദങ്ങള്‍ അവസാനിക്കുന്നില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 350ലധികം സീറ്റുകള്‍ നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

Story Highlights : Stock markets started trading at a huge jump ahead of vote counting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here