Advertisement

ലീഡ് 684, റീ കൗണ്ടിംഗിലും അടൂർ പ്രകാശ്; പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണിയിട്ടും വോട്ടിൽ വ്യത്യാസമില്ല

June 4, 2024
Google News 1 minute Read

ആറ്റിങ്ങൽ മണ്ഡലത്തിൽ റീ കൗണ്ടിങ്ങിലും ലീഡ് ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്.പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണിയിട്ടും വോട്ടിൽ വ്യത്യാസമില്ല. 684 വോട്ടിനാണ് മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നത്.റീ കൗണ്ടിംഗിൽ നേരത്തെ എണ്ണിയതിൽ ഒരു വോട്ടിന്റെ കുറവുണ്ട്. ഇടത് സ്ഥാനാർഥി വി ജോയ് ഉൾപ്പെടെയുള്ളവർ നേരിയ ഭൂരിപക്ഷത്തിലുള്ള വിജയത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുകയിരുന്നു.

നേരത്തെ കൗണ്ടിംഗ് സ്റ്റേഷനു മുൻപിൽ സംഘർഷം നടന്നിരുന്നു. മാർ ഇവാനിയോട് കോളജിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം കുറഞ്ഞ ഭൂരിപക്ഷമായതിനാലാണ് ഇടതുപക്ഷം കൗണ്ടിങ് ആവശ്യപ്പെട്ടതെന്നാണ് എൽഡി എഫിന്റെ വാദം.

അവസാന നിമിഷം വരെ സസ്‌പെൻസ് നിറഞ്ഞ മണ്ഡലമായിരുന്നു ആറ്റിങ്ങൽ. യുഡിഎഫിന്റെ അടൂർ പ്രകാശും, എൽഡിഎഫിന്റെ വി ജോയിയും, എൻഡിഎയുടെ വി മുരളീധരനും ത്രികോണമത്സരമായിരുന്നു കാഴ്ച വച്ചത്. നേരത്തെ 685 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് വിജയിച്ചുകയറിയത്.

Story Highlights : Adoor Prakash won the recount Attingal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here