കനൽ ഒരു തരി തന്നെ; ആറ്റിങ്ങലിലെ ത്രില്ലർ പോരാട്ടത്തിൽ അടൂർ പ്രകാശിന് ജയം

ആവേശപ്പോരാട്ടത്തിനൊടുവിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അടൂർ പ്രകാശ് വിജയിച്ചത്. അവസാന നിമിഷം വരെ കടുത്ത പോരാട്ടം കാഴ്ചവച്ച സിപിഐഎം സ്ഥാനാർഥി വി. ജോയിയെ പിന്തള്ളിയാണ് അടൂർ പ്രകാശിന്റെ വിജയം.
വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ജോയിയുടെയും അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരന്‍ നേടി.
അവസാന നിമിഷം വരെ മുന്നിലായിരുന്ന വി.ജോയിയെ പിന്നിലാക്കിയാണ് അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുത്തത്. അടൂർ പ്രകാശിന്റെ വിജയത്തോടെ ഇത്തവണയും ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഇടത് പ്രാതിനിധ്യം ഒന്നിൽ ഒതുങ്ങുമെന്ന് ഉറപ്പായി.
Story Highlights : Adoor Prakash won the thriller fight in Attingal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here