Advertisement

‘തോൽവി പരിശോധിക്കും, സർക്കാർ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും’; എം.വി ഗോവിന്ദന്‍

June 4, 2024
2 minutes Read

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോൽവി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തോൽവി അംഗീകരിക്കുന്നുവെന്നും പരിശോധിച്ച് പാർട്ടി മുന്നോട്ടേക്ക് പോകുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം മാത്രമല്ല തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. തൃശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. ഞങ്ങൾ അത് അംഗീകരിക്കുന്നു. സ്ഥാനാർത്ഥി നിർണയം, പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയായത് ഭരണ വിരുദ്ധ വികാരമാണെന്ന ചർച്ചകളുയർന്നെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും വിജയിച്ച് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായി. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായും തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : M V Govindan respose after loksabha election 2024 result declaration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top