‘2026ൽ BJP തമിഴ്നാട്ടിൽ അധികാരത്തിലെത്തും’: അണ്ണാമലൈ

2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഒഡിഷയിൽ നേടിയ ജയം തമിഴ്നാട്ടിലും ബിജെപി ആവർത്തിക്കുമെന്നും കെ.അണ്ണാമലൈ ബുധനാഴ്ച പ്രതികരിച്ചു. ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ ഞാനും ജയിച്ചേനെ. എന്റെ അച്ഛൻ ഒരു സാധാരണ കർഷകനാണ്. സമയമെടുത്ത് കാര്യങ്ങൾ ചെയ്യണമെന്നാണ് അച്ഛൻ പഠിപ്പിച്ചതെന്നും കെ അണ്ണാമലൈ പ്രതികരിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്നും ഇപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചെന്നും കെ അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട് ഭരിച്ച പാർട്ടികൾക്ക് പോലും തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് നഷ്ടമായിട്ടുണ്ട്. 2026ൽ ബിജെപി മുന്നണി തമിഴ്നാട്ടിൽ അധികാരത്തിലെത്തും. കൊറോണയ്ക്ക് ശേഷം ലോകത്ത് ഒരു പാർട്ടിയും അധികാരം നിലനിർത്തിയിട്ടില്ല.
Story Highlights : BJP Will Come into power at Tamilnadu Annamalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here