ടി20 ലോകകപ്പിൽ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, സഞ്ജു പുറത്ത്

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ബോളിങ്. ടോസ് നേടിയ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി രോഹിത് ശർമ സഖ്യം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. മലയാളി താരം സഞ്ജു സാംസൺ, കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.
Story Highlights : Ind vs Ire T20 WorldCup Update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here