കർണാടക മന്ത്രിസഭയിൽ ആദ്യ രാജി; ഗോത്രക്ഷേമ വികസനവകുപ്പ് മന്ത്രി രാജിവച്ചു

കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാത്മീകി വികസന കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്നാണ് രാജി. 86 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തൽ. കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തിരുന്നു.
കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെയാണ് മരിച്ച നിലയിൽ മെയ് 26-ന് കണ്ടെത്തിയിരുന്നു. തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു. കേസിൽ കോർപ്പറേഷന്റെ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
രാജിക്കത്ത് ബി നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. ഹൈക്കമാന്റുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.വിഷയത്തിൽ ബിജെപി ഇന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു.
Story Highlights : Karnataka Cabinet tribal welfare minister Resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here