ഗസല്‍ ജോഡികള്‍ എത്തി; ദമ്മാമില്‍ ഗസല്‍ വിരുന്ന് ഇന്ന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കമ്മിറ്റി മലയാളത്തിലെ പ്രമുഖ ഗസല്‍ ജോഡികളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന ഗസല്‍ വിരുന്ന് ഇന്ന് .
ദഹ്‌റാന്‍ ഹൈവെയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ ‘മമ കിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്’ എന്ന പേരില്‍ ഇന്ന് വൈകുന്നേരം വൈകിട്ട് 7 മണിക്ക് ഒരുക്കുന്ന ഗസല്‍ രാവില്‍ മലയാളത്തിലെ പ്രമുഖ ഗസല്‍ ജോഡികളായ റാസയും ബീഗവുമായിരിക്കും പാടിയും പറഞ്ഞും ഗസല്‍ മഴ തീര്‍ക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. (raaza and beegum reached Dammam for ghazal)
സൗദി ഗവണ്‍മെന്റ്റിന്റ്റെ അനുമതിയോടെ ഒരുക്കുന്ന ഈ വിരുന്നില്‍ ,റാസ ബീഗം ബാന്‍ഡിന്റെ മുഴുവന്‍ കലാകാരന്മാരും പങ്കെടുക്കുമെന്നത് ഗസല്‍ സന്ധ്യക്ക് കൂടുതല്‍ മിഴിവേകും. ദമ്മാമിലെത്തിയ ഗസല്‍ സംഘത്തിന് എയര്‍പോര്‍ട്ടില്‍ സംഘാടകര്‍ ഉജ്ജ്വല സ്വീകരണവും നല്‍കി.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
പ്രശസ്ത പിന്നണി ഗായകന്‍ ഷഹബാസ് അമനെ ദമ്മാമിന്റെ സംഗീതാസ്വാദര്‍ക്ക് പരിചയപ്പെടുത്തിയ ആത്മവിശ്വസത്തിന്റ്റെ പിന്‍ബലത്തിലാണ് WMC ഇത്തവണയും മറ്റൊരു ഗസലുമായി എത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു .ഗസല്‍ രാവില്‍ പങ്കെടുക്കാനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് കമ്മിറ്റിഭാരവാഹികളെ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡണ്ട് ഷമീം കാട്ടാക്കട , ജനറല്‍ സിക്രട്ടറി ദിനേശ് , ട്രഷറര്‍ അജിം ജലാലുദ്ദീന്‍ , ചെയര്‍മാന്‍ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ , വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ് , വനിതാ വിഭാഗം സിക്രട്ടറി അനു ദിലീപ് , കണ്‍വീനര്‍ നിഷാദ് കുറ്റ്യാടി എന്നിവര്‍ അറിയിച്ചു.
Story Highlights : raaza and beegum reached Dammam for ghazal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here