Advertisement

ഇ.ഡിയെ പേടിച്ച് പാര്‍ട്ടി മാറ്റം?; തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായപ്പോള്‍ മിക്കവരെയും തോല്‍പ്പിച്ച് ജനം

June 7, 2024
Google News 2 minutes Read
Yamini Jadhav_Arvind Sawant_Tapas Roy

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ സജീവമായ അന്വേഷണ ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ.ഡി. മോദി സര്‍ക്കാരിന് മുമ്പ് അപൂര്‍വ്വമായി മാത്രം രംഗത്തിറങ്ങിയിരുന്ന ഇ.ഡിയെ മോദി സര്‍ക്കാര്‍ നന്നായി ‘പണി’യെടുപ്പിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് പണി കൊടുക്കാന്‍ ഇ.ഡി, സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവും പല സമയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഏതായാലും രാഷ്ട്രീയ ലക്ഷ്യം വെച്ചോ അല്ലാതെയോ ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നതോടെ ഇതിനെ ഭയന്ന് പാര്‍ട്ടി മാറുകയും പിന്നീട് ലോകസഭയിലേക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്തവരില്‍ മിക്കവരെയും ജനങ്ങള്‍ തോല്‍പ്പിച്ചുവെന്ന രസകരമായ വസ്തുത പുറത്തുവരികയാണ്.

മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ വിഭാത്തില്‍ നിന്നുള്ള യാമിനി ജാദവ്, പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥി തപസ് റോയ്, ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് യാദവ്, രാജസ്ഥാന്‍ ബിജെപിയില്‍ നിന്നുള്ള സ്ഥാനാര്‍ഥി ജ്യോതി മിര്‍ധ തുടങ്ങി പതിമൂന്ന് കളം മാറി മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒമ്പത് പേര്‍ക്കെതിരെയോ ഇവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയോ കേന്ദ്ര ഏജന്‍സികളുെ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുഫലം ഇവരില്‍ പലര്‍ക്കും നിരാശപ്പെടുത്തുന്നതായി മാറി.

Read Also: കെജ്രിവാൾ ഇംപാക്ടിൽ ചലിക്കാതെ ഡൽഹി; പഞ്ചാബിലും ഹരിയാനയിലും എഎപി മുന്നേറ്റം ഏറ്റില്ല; കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയുള്ള ഈ ജനവിധി അപ്രതീക്ഷിതം

ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി മത്സരരംഗത്തേക്ക് എത്തിയ 150 ലധിരം സ്ഥാനാര്‍ഥികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ് 13 പേര്‍ക്കെതിരെയോ അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയോ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ), ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണ നടന്നുവരുന്നത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (യു.ബി.ടി), വൈ.എസ്.ആര്‍.സി.പി എന്നീ പാര്‍ട്ടികളില്‍ നിന്നാണ് ബി.ജെ.പി അടക്കമുള്ള മറ്റു പാര്‍ട്ടികളിലേക്ക് മത്സരിച്ചവര്‍ എത്തിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നി്‌നും എട്ട് പേരാണ് ബിജെപിയിലേക്കെത്തിയത്. ഇതില്‍ ഏഴ് പേരും കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുമായിരുന്നു. രണ്ട് പേര്‍ ശിവസേനയില്‍ നിന്ന് ശിവസേന ഷിന്‍ഡെ വിഭാഗത്തിലേക്ക് മാറി. ഒരാള്‍ വൈ.എസ്.ആര്‍.സി.പിയില്‍ നിന്ന് ടി.ഡി.പിയിലേക്കാണ് എത്തിയത്. ജാര്‍ഖണ്ഡ് വികാസ് പാര്‍ട്ടിയില്‍ നിന്നും പി.ഇ.പിയില്‍ നിന്നും യഥാക്രമം രണ്ട് പേര്‍ കോണ്‍ഗ്രസിലേക്കെത്തി.

Read Also: മോദി ട്രെൻഡിന് മങ്ങൽ; ബംഗാൾ കോട്ടയെ മുറുകെ പിടിച്ച് മമത!

വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന, ബി.ജെ.പിയിലേക്ക് മാറിയ എട്ടുപേരില്‍ ആറ് പേരും വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ശിവ സേനയുടെ ഷിന്‍ഡെ വിഭാഗത്തിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ തോറ്റു. ഇതിന് പുറമെ ജാര്‍ഖണ്ഡ് വികാസ് പാര്‍ട്ടിയില്‍ നിന്നും പിഇപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ രണ്ടുപേരും പരാജയപ്പെട്ടു.

Story Highlights : turncoats being probed by Central agencies lost polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here