Advertisement

മോദി ട്രെൻഡിന് മങ്ങൽ; ബംഗാൾ കോട്ടയെ മുറുകെ പിടിച്ച് മമത!

June 4, 2024
Google News 3 minutes Read

ബംഗാളിലിനെ വിട്ടുകൊടുക്കില്ലെന്ന ആവർത്തിച്ചുള്ള മമത ബാനർജിയുടെ പ്രസ്താവയ്ക്കുള്ള ഉത്തരമായി. ബിജെപിയോട് മാത്രമല്ല, പശ്ചിമ ബംഗാളിൽ കോൺഗ്രസ്-സിപിഎം മുന്നണിയോടും പോരാടിയ തൃണമൂൽ മേധാവി, സംസ്ഥാനത്ത് തൻ്റെ പാർട്ടിയെ മികച്ച വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് 29 ലോക്‌സഭാ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഈ നേട്ടത്തിൽ പാർട്ടിക്ക് തുടരാനായാൽ 2014 ന് ശേഷം 34 സീറ്റുകൾ നേടിയ മമതയുടെ രണ്ടാമത്തെ മികച്ച പ്രകടനമായിരിക്കും ഇത്. (Mamata Banerjee leads Trinamool to another big win)

ബി.ജെ.പിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രകടനമായിരിക്കും പശ്ചിമ ബംഗാളിൽ ഇത്തവണ ഉണ്ടാവുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബി.ജെ.പിക്ക് ഏകപക്ഷീയമായ ജയം ലഭിക്കുമെന്നായിരുന്നു മോദിയുടെ വാദം. പുറത്തുവന്ന എക്സിറ്റ് പോളുകളും ഈ വാദത്തിന് അനുകൂലമായിരുന്നെങ്കിലും ഫലം മറിച്ചാണ്. വംഗനാട്ടിൽ മമതയുടെ വിജയക്കൊടിയാണ് ഇത്തവണ പാറുന്നത്.

Read Alsoവടകരയില്‍ കെ കെ ശൈലജ വിജയിക്കും, പിണറായി വിജയന്‍ ഇഷ്ടനേതാവ്; വടകരയിലെ 24 ഇലക്ഷന്‍ സര്‍വെ ഫലം

ബിജെപിയുടെ ഈ വാദവും എക്‌സിറ്റ് പോൾ വിധിയുമെല്ലാം നേരത്തെ തന്നെ തൃണമുൽ തള്ളിയിരുന്നു. “ഇത് തികച്ചും അവ്യക്തമാണ്, വ്യാജവും. ഈ കണക്കുകൾ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ എൻ്റെ പ്രവർത്തകരോട് ശക്തരാകാനും വോട്ടെണ്ണൽ ശരിയായി നടത്താനും ആവശ്യപ്പെടും. മാധ്യമങ്ങൾ പ്രവചിച്ചതിൻ്റെ ഇരട്ടി കിട്ടും. ഞങ്ങൾ പരമാവധി പ്രവർത്തിച്ചു. ജനങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല,” എന്നായിരുന്നു എക്സിറ്റ് പോളിനോട് മമത ബാനർജി പ്രതികരിച്ചത്. അത് ശരിവെക്കുന്ന തെരെഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തൃണമൂൽ ഒറ്റയ്ക്കും സിപിഎമ്മും കോൺഗ്രസും ബി ജെ പിക്കെതിരെ ഇന്ത്യൻ ബ്ലോക്കിൻ്റെ പാർട്ടിയായും ഏഴ് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നത്. 2019ൽ തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസവും വലുതായിരുന്നില്ല. തൃണമൂൽ 22 സീറ്റും ബിജെപി 18 സീറ്റും നേടി.

ഇത്തവണ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 42 സീറ്റുകളില്‍ 29 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 12 ഇടത്തും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പിന്നിലാക്കി ബഹ്റംപുറില്‍ യൂസഫ് പഠാന്‍ മുന്നേറ്റം തുടരുകയാണ്. അരലക്ഷത്തിലേറെ വോട്ടുകള്‍ നേടി കൃഷ്ണനഗറില്‍ നിന്ന് മഹുവ മൊയ്ത്രയും മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി ആറുലക്ഷത്തിലേറെ വോട്ടുകള്‍ക്കും ജയമുറപ്പിച്ചു.

Story Highlights : Mamata Banerjee leads Trinamool to another big win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here