Advertisement

ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണമുണ്ട്; ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

June 7, 2024
3 minutes Read
Women's League activists banned from Shafi Parampil's road show

കണ്ണൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്ന് മുസ്ലിം ലീഗിന്റെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.(Women’s League activists banned from Shafi Parampil’s road show)

വടകരയിലെ വമ്പന്‍ വിജയത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് ഷാഫി പറമ്പിലിന്റെ റോഡ് ഷോ സംഘടിപ്പിക്കുന്നത്. ഇതിലാണ് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വേണ്ടെന്ന ശബ്ദസന്ദേശം പുറത്തുവന്നത്. ശബ്ദസന്ദേശത്തില്‍ പറയുന്നതിങ്ങനെ:

‘ഷാഫിയുടെ വിജയമാഘോഷിക്കുന്ന പരിപാടിയില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകണം. പക്ഷേ റോഡ് ഷോയിലോ പ്രകടനത്തിലോ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് അനുസരിച്ചുള്ള പ്രതികരണത്തിലേക്ക് നമ്മുടെ മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല എന്നതുകൊണ്ട് വനിതകളുടെ പങ്കാളിത്തം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നില്ല. പക്ഷേ പരിപാടിയില്‍ സാന്നിധ്യമുണ്ടാകണം. നിങ്ങളുടെ അഭിവാദ്യം എംപിക്ക് സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും’.

Read Also: മിന്നുംജയത്തിന് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ഷാഫി പറമ്പിൽ

വോട്ടെണ്ണല്‍ ദിനത്തില്‍ കണ്ണൂര്‍ പാനൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. വനിതാ ലീഗ് പ്രവര്‍ത്തകരുടെ വലിയ സാന്നിധ്യം ഈ പ്രകടനത്തില്‍ ഉണ്ടാവുകയും ചെയ്തു. പിന്നാലെ പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ ലീഗിന് വിലക്ക്.

Story Highlights : Women’s League activists banned from Shafi Parampil’s road show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top