സെറിബ്രൽ പാൾസിയെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ചു; അമൽ ഇഖ്ബാൽ ഇനി സ്‌കൂൾ പാഠപുസ്തകത്തിലും

സെറിബ്രൽ പാൾസി രോഗത്തെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച പുളിക്കൽ ആന്തിയൂർ കുന്ന് വി.സി അമൽ ഇഖ്ബാൽ ഇനി പാഠപുസ്‌തക ത്തിലും. ആത്മവിശ്വാസം കൈമുതലാക്കി സംസ്ഥാന സർക്കാറിന്റെ ഉജ്വല ബാല്യ പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭയെക്കുറിച്ച് ഈ അധ്യയന വർഷത്തെ സംസ്ഥാനത്തെ ഒമ്പതാം ക്ലാസ് പാഠപുസ്‌തകത്തിലാണ് പഠിക്കാനുള്ളത്.
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം വിഭാഗം പുസ്‌തകത്തിലാണ് ‘മാസ്റ്റർ അമൽ ഇക്ബാൽ ദേശീയ ഹാൻഡ് റെസ്ലിങ് താരം’എന്ന പേരിൽ ഒരു വിഷയം ഉൾപ്പെടുത്തിയിരി ക്കുന്നത്. ‘കഠിനാധ്വാനത്തിലൂടെയും ഉറച്ച ആത്മവിശ്വാസത്തിലൂടെയും ശാരീരികമായ വെല്ലുവിളികളെ മറികടന്ന വ്യക്തിയാണ് മാസ്റ്റർ അമൽ ഇഖ്ബാൽ’ എന്ന തുടക്കത്തോടെയാണ് അമലിനെ കുറിച്ച് പാഠപുസ്തകത്തിൽ വിശദീകരിച്ചത്. മലയാളത്തിന് പുറമെ ഇംഗ്ലിഷ്, തമിഴ്, കന്നട ഭാഷയിലും ഈ പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്താം വയസ് വരെ എഴുതാനോ വായിക്കുവാനോ സ്വയം ഭക്ഷണം കഴിക്കാനോ കഴിയാത്ത, ഒരു തരത്തിലുമുള്ള ചലനങ്ങളും സാധ്യമല്ലാത്ത ഒരു കുട്ടി. ഇരിക്കുന്നിടത്ത് നിന്ന് അവന്‍ മറിഞ്ഞു വീണിരുന്നു. വളരെ കുറഞ്ഞ ശരീരഭാരം മാത്രമുണ്ടായിരുന്ന അവന്‍ വളരെ ദുര്‍ബലനായിരുന്നു. കാലുകള്‍ രണ്ടും പരസ്പരം കത്രികപ്പൂട്ടു പോലെ പിണഞ്ഞിരുന്നു. അവിടെ നിന്നുമാണ് അമല്‍ ഇഖ്ബാല്‍ നേട്ടങ്ങളുടെ നെറികയിലെത്തി നില്‍ക്കുന്ന വിസ്മയമായി വളരുന്നത്.
2021-22 വര്‍ഷത്തെ പഞ്ചഗുസ്തി മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഇരട്ട സ്വര്‍ണം നേടുകയും ഹൈദരാബാദില്‍ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. 90% വൈകല്യങ്ങളുണ്ടായിരുന്ന സ്വന്തം ശരീരം ആധുനികവും നൂതനവുമായ പരിശീലനങ്ങളിലൂടെ ചിട്ടപ്പെടുത്തിയാണ് അമല്‍ പഞ്ചഗുസ്തിയില്‍ ദേശീയ താരമായത്.
2018-ല്‍ കോഴിക്കോട് വച്ച് നടന്ന ഇ അഹമ്മദ് യു.എന്‍ മോഡല്‍ പാര്‍ലമെന്റില്‍ അമല്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാര്‍ഡ് നേടി. 2019 -ല്‍ മസ്‌ക്കറ്റില്‍ വച്ച് നടന്ന യു.എന്‍ മോഡല്‍ പാര്‍ലമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ഥികളോടെ മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാര്‍ഡ് കരസ്ഥമാക്കി. ഹിമാചല്‍ പ്രദേശിലെ ബ്യാസ് നദിയും കണ്ണൂരിലെ തേജസ്വിനി പുഴയും റിവര്‍ റാഫ്റ്റിങ്ങ് എന്ന സാഹസിക വിനോദത്തിലൂടെ കീഴടക്കിയ ആദ്യത്തെ സെറിബ്രല്‍ പാള്‍സി ബാധിതനാണ് അമല്‍.
Story Highlights : Amal Iqbal life in state school textbook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here