‘പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ LDF-UDF വോട്ട് കച്ചവടം അനുവദിക്കില്ല’; കെഎം ഹരിദാസ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ്. പത്മജ സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമ വാർത്തകളാണെന്നും കെഎം ഹരിദാസ് ട്വന്റിഫോറിനോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കി മണ്ഡലം നിലനിർത്താനുളള തീവ്രശ്രമത്തിലാണ് യുഡിഎഫ്.
നടക്കാനിരിക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ശ്രദ്ധ കിട്ടാൻ പോകുന്നത് പാലക്കാടിന് തന്നെയെന്നുറപ്പ്. അക്ഷരാർത്ഥത്തിൽ ത്രികോണമത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ മുന്നണികളുടെ വീറും വാശിയും വരും ദിവസങ്ങളിൽ ഉച്ഛസ്ഥായിയിലെത്തും. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ പതിനെട്ടടവും പയറ്റാനാണ് ബിജെപിയുടെ നീക്കം. ആര് സ്ഥാനാർത്ഥിയായാലും സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് മിഷൻ തൃശൂരിന്റെ കൂടി പശ്ചാത്തലത്തിൽ ബിജെപി ജില്ല അധ്യക്ഷൻ പറയുന്നത്.
Read Also: ‘പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണം’; നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി മോദി
കോൺഗ്രസിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തർക്കങ്ങളുണ്ടെങ്കിലും അന്തിമഘട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ എത്താനാണ് സാധ്യത,ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, വിടി ബൽറാം എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്, എൽഡിഎഫ് തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിട്ടില്ല. മണ്ഡലത്തിൽ നിന്ന് തന്നെയുളള യുവമുഖത്തിനാണ് സാധ്യത കൂടുതൽ.
Story Highlights : BJP district president KM Haridas about Palakkad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here