Advertisement

ഇന്ത്യ-പാക് പോരാട്ടം; ടോസ് നേടിയ പാകിസ്താൻ‌ ബൗളിങ് തെരഞ്ഞെടുത്തു

June 9, 2024
1 minute Read

ടി20 ലോകകപ്പിൽ ഇന്ത്യ-പാക് പോരാട്ടത്തിൽ‌ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തെരഞ്ഞെടുത്തു. ന്യൂയോർക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റമില്ല. പാകിസ്താൻ ടീമിൽ ഒരു മാറ്റമുണ്ട്. അസം ഖാന് പകരം ഇമാദ് വസിം കളിക്കും. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്താന് ജയം അനിവാര്യമാണ്.

അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടങ്ങിയപ്പോൾ, അമേരിക്കയോട് സൂപ്പർ ഓവറിൽ തോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് പാകിസ്ഥാൻ. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറിയോടെ തിളങ്ങിയ നായകൻ രോഹിത് ശർമ്മക്കൊപ്പം പാകിസ്ഥാനെതിരെ മികച്ച റെക്കോർഡുള്ള വിരാട് കോലി കൂടി മിന്നിച്ചാൽ ഇന്ത്യക്ക് ആശങ്ക വേണ്ട.

ലോകകപ്പിലെ ആദ്യമത്സരത്തിൽ യു.എസിനോട് തോറ്റതോടെ തീർത്തും പ്രതിരോധത്തിലായി. ഇന്ത്യയോട് കൂടി തോറ്റാൽ സൂപ്പർ 8 സാധ്യതകൾ സങ്കീർണമാകുമെന്നതിനാൽ ജീവന്മരണ പോരാട്ടമാണ് പാകിസ്ഥാന്. എന്നാൽ സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത ഇന്ത്യ, ലോകകപ്പിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചിരുന്നു.

ഇന്ത്യൻ ടീം; രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറഅർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

പാകിസ്താൻ ടീം: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ശദബ് ഖാൻ, ഇമാദ് വസിം, ഇഫ്തിക്കർ അഹമ്മദ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.

Story Highlights : ICC Men’s T20 WC: IND vs PAK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top