ലോകം കാത്തിരുന്ന ക്രിക്കറ്റ് പോരാട്ടം ഇന്ന് ;ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ- പാകിസ്ഥാൻ സൂപ്പർ പോരാട്ടം രാത്രി എട്ടിന്

ക്രിക്കറ്റ് ലോകം കാത്തിരുന്ന അയൽക്കാരുടെ ആവേശപ്പോര് ഇന്ന് ഓരോ പന്തിലും വീറും വാശിയും നിറയുന്ന ഹൈവോൾട്ടേജ് പോരിൽ ടീം ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടങ്ങിയപ്പോൾ , അമേരിക്കയോട് സൂപ്പർ ഓവറിൽതോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് പാകിസ്ഥാൻ. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറിയോടെ തിളങ്ങിയ നായകൻ രോഹിത് ശർമ്മക്കൊപ്പം പാകിസ്ഥാനെതിരെ മികച്ച റെക്കോർഡുള്ള വിരാട് കോലി കൂടി മിന്നിച്ചാൽ ഇന്ത്യക്ക് ആശങ്ക വേണ്ട.മൂന്ന് പേസർമാരുമായി തന്നെയായിരിക്കും ഇന്ത്യ ഇറങ്ങുക. (IND vs PAK T20 World Cup 2024 game today)
സ്പിൻനിരയിൽ കുൽദീപ് തിരിച്ചെത്തുമോ അതോ പവർപ്ലേയിൽ ബാബർ അസമിനേയും മൊഹമ്മദ് റിസ്വാനെയും കുരുക്കാൻ അക്സർ പട്ടേലിനെ നിലനിർത്തുമോ എന്നതിൽ മാത്രം ആകാംഷയുണ്ട്. ഇന്ത്യയോട് കൂടി തോറ്റാൽ സൂപ്പർ 8 സാധ്യതകൾ സങ്കീർണമാകുമെന്നതിനാൽ ജീവന്മരണ പോരാട്ടമാണ് പാകിസ്ഥാന് .മുൻനിര ബാറ്റർമാരുടെ മോശം പ്രകടനവും ഫീൽഡിങ്ങിലെ അബദ്ധങ്ങളുമാണ് അയൽക്കാരുടെ പ്രശ്നം. നാസൌ കൌണ്ടി സ്റ്റേഡിയത്തിലെ മത്സരത്തിന് ഐഎസ് ഭീകരരുടെയും മഴയുടെയും ഭീഷണി ഒരുപോലുണ്ട്. എന്നാൽ ആരാധകർ കാത്തിരിക്കുന്നത് പതിവ് പോലെ അവസാന പന്ത് വരെ നീണ്ടനിൽക്കുന്ന ത്രില്ലർപോരിനാണ്.
Story Highlights : IND vs PAK T20 World Cup 2024 game today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here